ന്യൂഡല്‍ഹി: രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ രണ്ട് വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി രൂപയുടെ കിട്ടാകടം. 2013-2015 സാമ്പത്തിക വര്ഷത്തിനിടയ്ക്കാണ് ഇത്രയും സംഖ്യയുടെ കിട്ടാകടം ബാങ്കുകള്‍ എഴുതിത്തള്ളിയത്. തൊട്ടുമുമ്പുള്ള ഒമ്പത് വര്‍ഷത്തേതിനെക്കാള്‍ കൂടുതല്‍ വരുമിത്. വന്‍കിട കോര്‍പറേറ്റുകള്‍ കടമെടുത്തവയാണ് ഇവയെന്നാണ് സൂചന.
ഇന്ത്യന്‍ എക്സ്പ്രസ് പത്രം നല്കിയ വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലാണ് ആര്‍ബിഐ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. പൊതുമേഖലാ ബാങ്കുകളെ കരകയറ്റാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണിത്. 2004ന് ശേഷം 2.11 ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇതില്‍ പകുതിയിലേറെയും (ഏകദേശം 1.14 ലക്ഷം കോടി രൂപ) എഴുതിത്തള്ളിയത് 2013നും 2015നും ഇടയിലുള്ള രണ്ട് വര്‍ഷത്തിനിടെയാണ്. ആരുടെയെല്ലാം വായ്പകള്‍ എഴുതിത്തള്ളി ന്നെ ചോദ്യത്തിന് ഇതേകുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്നും റിസര്‍വ് ബാങ്ക് മറുപടി നല്കുന്നു.